ഹോളി ആഘോഷത്തിന്റെ ഫോട്ടോസ് പങ്കുവച്ച് പ്രിയ താരം,

രാജ്യമെമ്പാടും ഒട്ടേറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രിയങ്ക ചോപ്രയുടെ ഹോളി ആഘോഷത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചർച്ചാവിഷയം. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമുള്ള ഫോട്ടോയാണ് പ്രിയങ്ക ചോപ്ര പങ്കുവച്ചിരിക്കുന്നത്.

ഫോട്ടോയ്‍ക്ക് മനോഹരമായ അടിക്കുറിപ്പും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നു. ഭര്‍ത്താവ് നിക്കിനൊപ്പമുള്ള ജീവിതത്തിന്റെ ഭംഗിയെ കുറിച്ചാണ് പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നത്. ‘കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ നിറങ്ങളിലാണ് ജീവിക്കുന്നത്. നിക്കിന്റെ ആദ്യത്തെ ഹോളി ആഘോഷം ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ളതാണ്. എല്ലാവര്‍ക്കും സന്തോഷവും സുരക്ഷിതവുമായ ഹോളി ആശംസകള്‍’ എന്നും പ്രിയങ്ക ചോപ്ര അടിക്കുറിപ്പ് നൽകിയിരിക്കുന്നു. നിരവധി ആരാധകരാണ് പ്രിയങ്ക ചോപ്രയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!