ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 12ന് പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കോറോണോ വൈറസ് ഭീതിയിൽ ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിവെച്ചു. പുതിയ തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല.
ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. സിനു സിദ്ധാർഥൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്നതെ ചിത്രങ്ങൾ.