റെനൈസ്സന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഫല്‍ എം തമീം, സുല്‍ഫിക്കര്‍ ഖലീല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘2 സ്റ്റേറ്റ്സ്’. ഒരു ഒളിച്ചോട്ട കഥ പറയുന്ന ചിത്രം മാര്‍ച്ച് 6 ന് പ്രദര്ശനത്തിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ സിനിമ തീയറ്റര്‍ മാര്‍ച്ച് 31വരെ അടച്ചിടണമെന്ന് സര്‍ക്കാര്‍ ഉത്തരവ് കാരണം സിനിമ തീയറ്ററില്‍ നിന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പിന്‍വലിച്ചിരിക്കുകയാണ് . കൊറോണ ഭീഷണിയില്‍ നിന്ന് കേരളം അതിജീവിച്ചതിന് ശേഷം ചിത്രം തിരിച്ചെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ജാക്കി എസ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . മുകേഷ്, വിജയരാഘവന്, മനു പിള്ള, ശരണ്യ ആര്, ഷമ്മി തിലകന് എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.