ശ്രീനാഥ് ഭാസി, അന്നാ ബെൻ, റോഷൻ മാത്യു, തൻവി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് ‘കപ്പേള’. കേരള തീയറ്ററിൽ നിന്ന് കപ്പേള പിൻവലിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സിനിമ തീയറ്ററുകൾ മാർച്ച് 31വരെ അടച്ചിടണമെന്ന സർക്കാർ ഉത്തരവ് പാലിച്ചാണ് ചിത്രം തീയറ്ററുകളിൽ നിന്ന് ചിത്രം പിൻവലിക്കുന്നത്.
യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ആണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.
സുഷിന് ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ. റൗണ്ട് ബോക്സ്, കഥാസ് അൺടോൾഡ് എന്നിവയുടെ ബാനറിൽ വിഷ്ണു വിനു ആണ് ചിത്രം നിർമിക്കുന്നത്. മാർച്ച് ആറിന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടിയിരിക്കുകയാണ്.