‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്‌ പുതിയ ദൃശ്യാവിഷ്‌കാരം ഒരുങ്ങുന്നു

1988ല്‍ ഫാസില്‍ രചിച്ച് കമല്‍ സംവിധാനം ചെയ്ത ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിച്ച ചിത്രമാണ് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’. ചെറുപ്പത്തില്‍ പിരിഞ്ഞു പോകുന്ന രണ്ടു സഹോദരിമാരുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ കഥ. അംബികയും രേവതിയും അവതരിപ്പിച്ച ചേച്ചി അനിയത്തി കഥാപാത്രങ്ങളുടെ ചെറുപ്പകാലത്തുള്ള ജീവിതത്തെ കാണിക്കുന്നത് ‘കണ്ണാം തുമ്പി പോരാമോ’ എന്ന പാട്ടിലൂടെയാണ്..

വര്‍ഷങ്ങള്‍ ശേഷം ആ ഹിറ്റ് ഗാനം വീണ്ടും പുനരാവിഷ്‌കരിക്കുകയാണ്. ദുബായിലാണ് പുനരാവിഷ്‌കരണം ചിത്രീകരിച്ചിരിക്കുന്നത്. ഈ കവര്‍ സോങ് ആലപിച്ചിരിക്കുന്നത് ഹരിത ഹരീഷാണ്. ഫ്രേയ മറിയം, അയാ മറിയം എന്നിവരാണ് ഈ കവറില്‍ അഭിനയിചിരിക്കുന്നത്.

സംവിധായകരായ പ്രമോദ് പപ്പന്മാരാണ് കണ്ണാംതുമ്പിയുടെ കവര്‍ പുതിയകാല പ്രേക്ഷകരുടെ ചിത്രീകരിച്ചിരിക്കുന്നത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!