ടൊവിനോ തോമസ് നായകനായി വന്ന പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ട്രെയിലര്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ ട്രെയിലര്‍ ഷെയര്‍ ചെയ്ത് ട്വീറ്റുമായി വന്നിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്.
‘ഒരു ദിവസം ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരു റോഡ് യാത്രയാണിത്. ഹെല്‍മറ്റ് ഉപയോഗിച്ച് നിങ്ങളെപോലെ സുരക്ഷിതമായി.’ എന്നാണ് ട്രെയിലര്‍ പങ്കുവെച്ച് ഇര്ഫാന് പത്താന് ട്വീറ്റ് ചെയ്തത്. ടൊവിനോയെ ടാഗ് ചെയ്താണ് പത്താന്റെ ട്വീറ്റ്. പത്താന് നന്ദിയറിച്ച് ടൊവീനോയും വന്നിരുന്നു.