നടി മോഡല്‍ എന്നീ നിലകളില്‍ വളരെ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമയിലാണ് അമേയ അഭിനയരംഗത്തെത്തുന്നത്. കരിക്ക് വെബ്സീരിന്റെ പുതിയ എപ്പിസോഡില്‍ എത്തിയതോടെ അമേയയുടെ ആരാധികരും വര്‍ദ്ധിച്ചിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ തന്റെ വർക്ക്ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുയാണ്. ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ, ശരീരത്തിലോ, മുഖസൗന്ദര്യത്തിലോ അല്ല… മറിച്ച് തളരാതെ മുന്നേറാനുള്ള അവളുടെ ആത്മവിശ്വാസത്തിലും , ആരോഗ്യത്തിലുമാണ്… ചിത്രങ്ങൾ ഷെയർ ചെയ്തു അമേയ കുറച്ചു.