കൊറോണ ജാഗ്രതയുടെ ഭാഗമായി ഷൂട്ടിംഗ് എല്ലാം തന്നെ നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച് സംവിധായകനും നിര്‍മ്മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക. സര്‍ക്കാരിന്റെ നിര്‍ദേശം വന്നതിനു പിന്നാലെയാണ് സിനിമാ മേഖലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഫെഫ്ക നിര്‍ദ്ദേശം കൊടുത്തത്.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് അത് നിര്‍ത്തി വെച്ചാല്‍ ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്തു കൊണ്ട് ഷൂട്ടിംഗ് തുടരണമോ വേണ്ടയോ എന്നത് ആ സിനിമയുടെ സംവിധായകനും പ്രൊഡ്യൂസര്‍ക്കും തീരുമാനിക്കാം. ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും എടുക്കണമെന്നും, ഏതെങ്കിലും സെറ്റുകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഗവണ്മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം പാലിക്കാനും, ആ സിനിമയുടെ ചിത്രീകരണം നിർത്താനും ഫെഫ്ക അറിയിപ്പ് നൽകി..