സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതുകൊണ്ടു മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണം മാറ്റിവച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍ കേരളാ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെ ഭാഗമായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചു. മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’.
