”പീറ്റർ റാബിറ്റ് 2” ഓഗസ്റ്റിൽ പ്രദർശനത്തിന് എത്തും

വിൽ ഗ്ലക്ക് സംവിധാനം ചെയ്യുന്ന അമേരിക്കൻ 3 ഡി ലൈവ് ആക്ഷൻ / കമ്പ്യൂട്ടർ ആനിമേറ്റഡ് കോമഡി സിനിമയാണ് പീറ്റർ റാബിറ്റ് 2. പാട്രിക് ബർലിയും ഗ്ലക്കും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ നിർവഹിച്ചത്. ബിയാട്രിക്സ് പോട്ടർ സൃഷ്ടിച്ച പീറ്റർ റാബിറ്റിന്റെ കഥകളെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2018 ലെ പീറ്റർ റാബിറ്റിന്റെ തുടർച്ചയാണ് ഇത്.

ടൈറ്റിൽ കഥാപാത്രത്തിനായി ജെയിംസ് കോർഡന്റെ ശബ്ദമാണ് ഉപയോഗിക്കുന്നത്. റോസ് ബൈർൺ, ഡൊംനാൽ ഗ്ലീസൺ, ഡേവിഡ് ഒയ്‌ലോവൊ എന്നിവർ ചിത്രത്തിലെ കഥാപാത്രങ്ങൾ. പീറ്റർ റാബിറ്റ് 2 ഓഗസ്റ്റിൽ പ്രദർശനത്തിന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!