ഒരിക്കൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്ന ഡിസ്കോ രവീന്ദ്രൻ . ഷെയിന്‍ നിഗത്തിന് എന്ത് ഉപദേശം നല്കാന് പറ്റുമെന്ന് ചോദ്യത്തിന് തന്നെ പോലെ ആവാതിരിക്കാനുള്ള ഉപദേശം കൊടുക്കുമെന്നാണ് രവീന്ദ്രന് പറഞ്ഞത്. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് രവീന്ദ്രന് ഈ വാക്ക് പറഞ്ഞത്.
‘കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സിനിമയെക്കുറിച്ച് അറിഞ്ഞ് നല്ല നടനാകാനുള്ള പരിശ്രമങ്ങള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുക. അല്ലാതെ എന്നെപ്പോലെയാവരുത് എന്ന് ഞാന്‍ പറയും’. ഇതായിരുന്നു രവീന്ദ്രന്റെ വാക്കുകള്‍.
ഒറ്റ രാത്രികൊണ്ട് സ്റ്റാറായ നടനാണ് രവീന്ദ്രന്. പക്ഷെ ആ സ്റ്റാര്‍ഡത്തെ അദ്ദേഹത്തിന് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തന്റെ ഉഴപ്പന് സ്വഭാവം കാരണമാണ് തനിക്ക് നായകന് എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയാഞ്ഞത് എന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
താരമായിക്കഴിഞ്ഞ്, പിന്നീട് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്ട്രെയ്ന്‍ എടുക്കണം. നടനായി പിന്നീടും തുടര്‍ന്നെങ്കില്‍ ഒരുപക്ഷേ താന്‍ വെള്ളിത്തിരയില്‍ നിന്നും എന്നേ മാഞ്ഞു പോവുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.