വർഷങ്ങളായി മലയാളികളുടെ പ്രിയനായികാ പദവിയിൽ ഇരിക്കുന്ന നടിയാണ് കനിഹ. സ്വന്തം കാഴ്ചപ്പാടും നിലപാടും കൊണ്ട് ആരാധകർക്കിടയിൽ പ്രത്യേക സ്ഥാനം തന്നെ കനിഹ നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ കനിഹ സംവിധായികയാകുന്നു എന്നതാണ് പുതിയ വിശേഷം. ഇക്കാര്യം കനിഹ തന്നെയാണ് ആരാധകരുമായി ഷെയർ ചെയ്തത്.
‘സിനിമ ഒരു സമുദ്രമാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്. എന്നിലുളളിലെ ആകാംക്ഷാഭരിതയായ പഠിതാവ് സംവിധാനമെന്ന കല ശ്രമിക്കാന്‍ പോവുകയാണ്. ആദ്യമായി. എന്റെ ഹൃദൃയത്തോടു ചേര്‍ന്നു നില്ക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കൂ.’ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ എഴുതി..