മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് ചന്ദ്ര ലക്ഷ്മൺ. ഇപ്പോളിതാ 10 വർഷത്തെ ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചുവരൻ തയാറെടുക്കുകയാണ് പ്രിയതാരം. ‘ദി ഗോസ്റ്റ് റൈറ്റർ’ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ച് വരുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.
ദി ഗോസ്റ്റ് റൈറ്ററിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഏവരുടേയും സ്നേഹത്തിന് സഹകരണത്തിനും ഒത്തിരി നന്ദി, എന്നാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പ് .