ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അർജ്ജുൻ അശോകനും, അന്ന ബെന്നും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ അഭിനയിക്കാനായി സഹതാരങ്ങളെ തേടിക്കൊണ്ടുള്ള കാസ്റ്റിങ് കോളും മുൻപ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഇനിയും ഈ ചിത്രത്തിന് പേരിട്ടിട്ടില്ലാ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്, കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം ‘ജൂൺ’ എഴുതിയ ലിബിൻ വർഗീസും അഹമ്മദ് കബീറും ആണ്.
ചാവറ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെപ്പറ്റിയോ, സാങ്കേതിക പ്രവർത്തകരെ പറ്റിയോ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ചിത്രത്തിൻ്റെ ഔദ്യോഗിക പരമായ കൂടിക്കാഴ്ച നടന്നതായി വ്യക്തമാക്കുന്ന ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നു.