ആരാധികരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ജനുവരി 24 നാണ് തനിക്കും സ്നേഹയ്ക്കും ഒരു പെൺകുഞ്ഞ് പിറന്ന വിവരം പ്രസന്ന സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. മകൾക്കൊപ്പമുള്ള സ്നേഹയുടെ ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. ഇതാദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രം സ്നേഹ ഷെയർ ചെയുന്നത്. മകളെ കൈകളിലെടുത്ത സ്നേഹയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. അമ്മയും മകളും വെള്ള വസ്ത്രങ്ങളിലാണ്.
