മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മെഗാ സ്റ്റാറുകളെക്കാള്‍ ആരാധകരാണ് ഈ താരത്തിനുള്ളത്. താരത്തിന്റെ ഹോളി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
മുംബൈയിൽ വെച്ചായിരുന്നു അമല പോളിന്റെ ഹോളി ആഘോഷം. ജുഹുവിലെ റാസ്ബെറി റൈനോസെറോസിൽ നിരവധി സെലിബ്രിറ്റികളാണ് ഹോളി ആഘോഷിച്ചത്. വെളുത്ത വസ്ത്രം നിറയെ നിറങ്ങാളാൽ നിറഞ്ഞ്, സന്തോഷത്തിലാറാടി നിൽക്കുന്ന അമല പോളിനെ ഫോട്ടോസിൽ കാണാം.