”ടെനെറ്റ്” ചിത്രത്തിന്റെ തമിഴ് ട്രെയ്‌ലർ റിലീസ് ചെയ്തു,

ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്‍ട സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളൻ. ‘ടെനെറ്റ് ‘ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ജോണ്‍ ഡേവിഡ് വാഷിംഗ്‍ടണ്‍ അഭിനയിക്കുന്ന രംഗമുളള ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു. റിലീസ് മുൻകൂട്ടി നിശ്ചയിച്ചാണ് ചിത്രീകരണം ആരംഭിച്ചത്. 2020 ജൂലൈ 17നാണ് ചിത്രത്തിന്റെ റിലീസ് ചെയുന്നത്. ചിത്രത്തിൻറെ തമിഴ് ട്രെയ്‌ലർ എത്തി.

മൊത്തം ഏഴ് രാജ്യങ്ങളിലാണ് ‘ടെനെറ്റ്’ ചിത്രീകരിച്ചത്. ബോളിവുഡ് നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. ചിത്രം പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!