വരലക്ഷ്മി ശരത്കുമാറിന്റെ പുതിയ ചിത്രമായ ‘ഡാനി’യിലെ പുതിയ പ്രൊമൊ ഗാനം പുറത്തിറങ്ങി. സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഡാനി’യില്‍ ഒരു പൊലീസ് ഇന്‍സ്പെക്ടറായിട്ടാണ് വരലക്ഷ്മി വരുന്നത്. ചിത്രത്തില്‍ ഒരു ലാബ്രഡോര്‍ നായയും വരലക്ഷ്മിക്കൊപ്പമുണ്ട്.. പൊലീസ്നായയും ഇന്‍സ്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
