ഹേമ മാലിനി, രാജ്കുമാർ റാവു, രാകുൽ പ്രീത് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷിംല മിർച്ചി. രാകുൽ പ്രീതിന്റെ അമ്മയുടെ വേഷത്തിൽ ഹേമ മാലിനി വരുന്നത്. രാകുലിന്റെ കാമുകനായി രാജ്കുമാർ റാവു അഭിനയിക്കുന്നു. ചിത്രത്തിലെ വീഡിയോ ഗാനം ഇറങ്ങി.
2015 ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് വിതരണക്കാർ ഇല്ലാത്തതിനാൽ റിലീസ് ചെയ്യാൻ താമസിച്ചത്. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.