അർജുൻ കപൂറും, പരിനീതി ചോപ്രയും പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘സന്ദീപ് ഓർ പിങ്കി ഫറാർ’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. മാർച്ച് 20ന് ചിത്രം വെള്ളിത്തിരയിലേക്ക് എത്തും.
ബോളിവുഡിലെ പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികളിൽ ഒരാളാണ് അർജുൻ കപൂറും പരിനീതി ചോപ്രയും. ഇരുവരും നേരത്തെ ഇഷക്സാദെ, നമസ്തേ ഇംഗ്ലണ്ട് എന്നീ ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചു. സന്ദീപ് ഓർ പിങ്കി ഫറാർ നേരത്തെ 2018 ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നായിരുന്നു. പിന്നീട് റിലീസ് തീയതി 2019 മാർച്ചിലേക്ക് മാറ്റിവച്ചു. ചിത്രം 2020 മാർച്ച് 20 ന് വെള്ളിത്തിരയിലെത്തും.ദിബാകർ ബാനർജിയാണ് ചിത്രം സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്.