മനോജ്കുമാർ നടരാജൻ സംവിധാനം ചെയ്ത തമിഴ് ത്രില്ലർ ചിത്രമാണ് ‘വെൽവെറ്റ് നഗരം’. ഈ ചിത്രം മാർച്ച് 6ന് പ്രദർശനത്തിന് എത്തിയിരുന്നു. മികച്ച അഭിപ്രായം ആണ് ചിത്രത്തിന് കിട്ടിയത്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക.
മേക്കേഴ്സ് സ്റ്റുഡിയോയുടെ ബാനറിൽ അരുൺ കാർത്തിക്ക് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന് സംഗീതം നൽകുന്നത് അച്ചു രാജമണിയാണ്. ഭഗത് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റെയ്മണ്ട് ഡെറിക് ക്രസ്റ്റേ കൈകാര്യം ചെയ്തത്..