ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാര്യർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ”ലളിതം സുന്ദരം”. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ എത്തി.
വർഷങ്ങൾക്ക് ശേഷമാണ് മഞ്ജുവും, ബിജു മേനോനും വീണ്ടും ഒരുമിക്കുന്നത്. 41 എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ചേർന്നഭിനയിച്ചിട്ടുണ്ട്,