തെന്നിന്ത്യൻ സിനിമാലോകത്ത് താരറാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് ‘ശോഭന’. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപിയുമായി ഒന്നിച്ച ചിത്രമാണ് ‘വരനെ ആവിശ്യമുണ്ട്’. മാഗസീനിന്റെ കവര്‍ ഗേളായി എത്തിയിരിക്കുകയാണ് താരം. വനിതാ ദിനത്തിന്റെ പ്രത്യേക പതിപ്പിലാണ് എവഗ്രീന്‍ നായിക ശോഭന എത്തിയത്. വനിതാ ദിനത്തില്‍ മാഗസീനിന്റെ കവര്‍ ഗേളാകാന്‍ ഒരു ശക്തയായ താരം തന്നെ വേണം. അതില്‍ നമ്പര്‍ വണ്‍ നമ്മുടെ ശോഭന തന്നെ യാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രം സിനിമാ ലോകത്ത് നിറഞ്ഞുനില്ക്കുമ്പോള് ശോഭന തന്നെയാണ് താരമായി എത്തുക.
സാരിയുടുത്ത് മുടി അഴിച്ചിട്ട് വിടര്‍ന്ന കണ്ണുകളുമായി ശോഭന ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു. എത്രയെത്ര കഥാപാത്രങ്ങള്‍.. എല്ലാം ഒന്നിനൊന്ന് മികച്ചത്. ക്യാമറാമാന്റെ കണ്ണുകളിലൂടെ മിന്നിമാഞ്ഞതും ഒരുപിടി കഥാപാത്രങ്ങള്‍ തന്നെയാണ്. പ്രൊവോക് മാഗസീനിനു വേണ്ടിയാണ് ശോഭനയുടെ ഫോട്ടോഷൂട്ട് നടന്നത്.