ഹോളി ആഘോഷിക്കുന്ന തിരക്കിലാണ് ബോളിവുഡ് താരങ്ങള്‍. ഹോളി ആഘോഷങ്ങളിലെ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോൺ. സണ്ണി ലിയോണിന്റെ ഹോളി ആഘോഷ ചിത്രങ്ങളാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുടുംബത്തോടൊപ്പമായിരുന്നു പ്രേക്ഷകരുടെ പ്രിയതാരമായ സണ്ണിലിയോണ്‍ ഹോളി ദിനം ആഘോഷം. ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.