മലയാളത്തിലും തമിഴകത്തും തെലുങ്ക് സിനിമാലോകത്തുമെല്ലാം ആരാധകരുള്ള താരമാണ് സായ് പല്ലവി.പ്രേമത്തിലെ മലര് മിസ്സിന് ആരാധകരേറെയാണ്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവി നായികയായി എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു നടി. മികച്ച സ്വീകാര്യതയാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ‘പ്രേമമല്ല തന്റെ ആദ്യത്തെ ചിത്രം എന്ന് തുറന്നുപറയുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറഞ്ഞത്.
സായ് പല്ലവിയുടെ വാക്കുകൾ ഇങ്ങനെ;
‘പ്രേമമല്ല എന്റെ ആദ്യത്തെ ചിത്രം കസ്തൂരിമാനാണ്, സത്യത്തില്‍ അഭിനയിക്കാനല്ല ഞാന്‍ ആദ്യം പോയത്, കണക്ക് പരീക്ഷയില്‍ നിന്ന് മുങ്ങാനാണ്, ആറിലോ ഏഴിലോ പഠിക്കുമ്പോഴേ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. എങ്ങനെ പരീക്ഷ എഴുതാതിരിക്കാം എന്ന് തലപുകഞ്ഞിരിക്കുന്ന നേരത്താണ് എഡ്വിന് എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. മലയാള സിനിമയോട് വലിയ ബഹുമാനമാണ്. വാണിജ്യ ചിത്രങ്ങള്‍പ്പോലും അത്ര റിയലസ്റ്റിക് ആയിട്ടാണ് ഇവിടെ പറയുന്നത്.