പ്രശസ്ത ഡാന്‍സ് കോറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഹേ സിനാമിക’. ദുല്‍ഖറിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി കാജല്‍ അഗര്‍വാളാണ്.
പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലും, തമിഴിലും ചിത്രം പ്രദർശിപ്പിക്കും. അതിഥി റാവു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.