ബോളിവുഡിലും ഹോളി വുഡിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സൂപ്പർ താരമാണ് ദീപിക പദുകോൺ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. നിറങ്ങൾ കൊണ്ടൊരു പരീക്ഷണം എന്ന ആശയത്തോടെ ഓൺലൈൻ മാഗസിനു വേണ്ടി പകർത്തിയ ചിത്രങ്ങളിലാണ് ഇപ്പോ വൈറലാകുന്നത്. ദീപിക പങ്കിട്ട ചിത്രങ്ങളിൽ താരം വ്യത്യസ്തത നിറത്തിലുള്ള ബീച്ച് വസ്ത്രം ധരിച്ച ചിത്രങ്ങളും, മറ്റൊരു ചിത്രത്തിൽ, ചുവപ്പും വെള്ളയും നിറമുള്ള ഫ്ലോക്ക് സിൽക്ക് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.
