ജസ്റ്റിന് ലിന് സംവിധാനം ചെയ്ത് ഡാനിയല്‍ കേസി കഥ എഴുതിയ അമേരിക്കന്‍ ആക്ഷന്‍ ചിത്രമാണ് ‘എഫ് 9′. 2017 ലെ ദി ഫേറ്റ് ഓഫ് ഫ്യൂരിയസിന്റെ തുടര്‍ച്ചയാണ് ഈ സിനിമ. ഫാസ്റ്റ് & ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ 9-മത്തെ ചിത്രമാണിത് . 2020 മെയ് 22 ന് യൂണിവേഴ്സല്‍ പിക്ചേഴ്സ് എഫ് 9 അമേരിക്കയില്‍ റിലീസ് ചെയ്യുമെന്ന് മുന്നേ അറിയിച്ചിരുന്നു . എന്നാല്‍ കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രം 2021 ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് പ്രഖാപിച്ചു.
വിന് ഡിസൈന്‍, മിഷേല്‍ റോഡ്രിഗസ്, ജോര്‍ദാന ബ്രൂസ്റ്റര്‍, ടൈറസ് ഗിബ്സണ്, ക്രിസ് ‘ലുഡാക്രിസ്’ ബ്രിഡ്ജസ്, നതാലി ഇമ്മാനുവല്‍, ജോണ്‍ സെന, ഹെലന് മിറന്, ചാര്‍ലിസ് തെറോണ്‍, മൈക്കല്‍ റൂക്കര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സ്റ്റീഫന്‍ എഫ്. വിന്‍ഡണ്‍ ഛായാഗ്രഹണവും നിര്വഹിജ്ജുന്ന്. വിന് ഡീസല്‍, മൈക്കല്‍ ഫോട്രെല്ക്രിസ് മോര്ഗന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.