മനോഹരമായ ചിത്രം പങ്കുവെച്ച് കെ ജി ഫ് താരം യാഷ്

കെ.ജി.എഫ് എന്ന ഒറ്റചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ നടനാണ് യഷ്. താരം പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മകൾക്കൊപ്പമുള്ള ഒരു മനോഹര ചിത്രമാണ്. മകളെ എടുത്ത് നില്‍ക്കുന്നൊരു ചിത്രമായിരുന്നു യഷ് ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്.

മകളുടെ തല മൊട്ട അടിച്ചിരിക്കുകയാണ് . ശേഷം ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഡാഡി ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍ കട്ട് അല്ലെന്ന് എനിക്ക് അറിയാമെന്ന് യഷിനോട് മകള്‍ പറയുന്നു. അത് സത്യമാണെന്ന് ഡാഡിയും സമ്മതിച്ചിരിക്കുകയാണ്.

എന്തിനാണ് മകളുടെ തല മൊട്ടയടിച്ച്‌ മഞ്ഞള്‍ തേച്ചതെന്ന് ചില ആരാധകർ ചോദിക്കുന്നുണ്ട്. മൊട്ട അടിച്ചത് അവള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മകളുടെ കലിപ്പ് നോട്ടം കണ്ടില്ലേ തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് യഷിന്റെ പോസ്റ്റിനെ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!