‘ഇവള് പോക്കാ..’ താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള വാക്ക് ഇതാണ്, മനസ്സ് തുറന്നു താരം

മലയാള ചലച്ചിത്രമായ മറഡോണ കണ്ടവരാരും ചിത്രത്തിലെ നായികയായ ആശ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കില്ല. പുതുമുഖം ശരണ്യ ആർ.നായർ ആയിരുന്നു ആ കഥാപാത്രം ചെയ്തത്. ഒറ്റ ചിത്രം കൊണ്ട് തന്നെ ഹോംനഴ്സായ ആശ മലയാളികളുടെ മനസിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യസിനിമയെ കുറിച്ചും അനുഭവങ്ങളെകുറിച്ചും വെളിപ്പെടുത്തുകയാണ് താരം. തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത് പ്രളയകാലത്തായതിനാൽ പ്രേക്ഷക ശ്രദ്ധ വേണ്ടത്രകിട്ടിയിട്ടില്ല എന്നാണ് ശരണ്യ പറയുന്നു.

കുട്ടിക്കാലം മുതൽക്കേ തനിക്ക് സിനിമാ നടിയാകാൻ ആയിരുന്നു ആഗ്രഹമെന്നാണ് താരം പറയുന്നത്. കുസാറ്റിൽ പഠനം ആരംഭിച്ചതിനു ശേഷമാണ് മോഡലിങ് രംഗത്തേയ്ക്ക് എത്തിയതെന്നും പിന്നീട് അവസരങ്ങൾ കിട്ടിതുടങ്ങിയെന്നും താരം പറയുന്നു.

താരത്തെ കുറിച്ച് ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കാര്യം എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ ഇവള് പോക്കാ എന്നാണ് താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് എന്ന് താരം തുറന്നു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്നത് പുതിയ കാഴ്ചയല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!