അനുഭവ് സിൻഹ സംവിധാനം ചെയ്ത് തപ്സി പന്നു നായികയായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമയാണ് ‘തപ്പഡ്’. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. സിനിമയിലെ പുതിയ വീഡിയോ ഗാനം ഇറങ്ങി.
രത്ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
2018 ലെ മുൽക്ക് എന്ന ചിത്രത്തിന് ശേഷം തപ്സി പന്നു, സംവിധായകൻ അനുഭവ് സിൻഹ എന്നിവരുടെ രണ്ടാമത്തെ സിനിമയാണിത്. സൗമിക് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ഒരുക്കിയത്. അനുരാഗ് ചിത്രത്തിന് വേണ്ടി സംഗീതം നിർമിക്കുന്നു.