കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് കോമഡി സിനിമയാണ് ‘ധാരാള പ്രഭു’. ഈ ചിത്രത്തിൽ ഹാരിഷ്കല്യാൺ നായകനായി വരുന്ന ചിത്രത്തിൽ ടാന്യ ആണ് നായിക. ശുക്ല ദാനം, വന്ധ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2012 ലെ ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ ഔദ്യോഗിക റീമേക്കാണിത്. ചിത്രം ഇന്ന് മുതൽ തീയറ്ററുകളിൽ എത്തും.
നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ വിവേകും പ്രധാന വേഷത്തിൽ എത്തുന്നു. സ്ക്രീൻ സീൻ മീഡിയ എന്റർടൈൻമെൻറെ ആണ് ചിത്രം നിർമിക്കുന്നത്. സെൽവകുമാർ ചിത്രത്തിൻറെ ഛായാഗ്രഹണം, കൃപാകരൻ എഡിറ്റിംഗ്, കമാൽ പ്രൊഡക്ഷൻ ഡിസൈനും,