ബോളിവുഡിന്റെ പ്രിയ താരം കാജോളിന്റെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. കാജോള്‍ പങ്കുവെച്ച മകള്‍ നൈസയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചർച്ചവിഷയം. രണ്ടുപേരെയും കാണാൻ ഒരു പോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നത്.
കാജോള്‍ മക്കളുടെ ഫോട്ടോ മുമ്പും പങ്കുവെച്ചിട്ടുണ്ട്. ഒരു ഫോട്ടോഷൂട്ടിലെ ഫോട്ടോയാണ് താരം പങ്കുവച്ചത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. കോപ്പി – പേസ്റ്റ് കാജോള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. പതിനാറുകാരിയായ നൈസയ്ക്ക് പുറമെ യഗ് എന്ന ഒരു മകൻ കൂടി കാജോള്‍- അജയ് ദേവ്ഗണ് ദമ്പതിമാര്‍ക്ക് ഉണ്ട്.