ദുൽഖർ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ ഹേ സിനാമിക” ചിത്രീകരണം ആരംഭിച്ചു

ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഹേ സിനാമിക’യുടെ ചിത്രീകരണം തുടങ്ങി. കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഹേ സിനാമിക’. അദിതി റാവുവും കാജൾ അഗർവാളുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽനിന്നുളളതാണ് പുതിയ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ചിത്രത്തിന് സംഗീതം കൊടുക്കുന്നത്,.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!