”ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി”.. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രോഹിത് ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധം…

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വൻ പ്രതിഷേധം ഉയരുകയാണ്. ഷെയിം ഓണ്‍ യു രോഹിത് ഷെട്ടി എന്ന ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ നിറയുന്നത്. രോഹിത് ഷെട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് നടി കത്രീന കൈഫിന്റെ ആരാധകരെ ദേഷ്യത്തിലാക്കിയത്.

അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, അജയ് ദേവ്ഗണ്‍ എന്നിവര്‍ നായകന്‍മാരായി എത്തുന്ന ‘സൂര്യവംശി’ എന്ന ചിത്രമാണ് രോഹിത് ഷെട്ടി ഒരുക്കുന്ന ഏറ്റവും പുതിയ സിനിമ. കത്രീന കൈഫാണ് ചിത്രത്തില്‍ നായിക എത്തുന്നത്. ഏത് നടനിലേക്ക് ആയിരുന്നു താങ്കള്‍ കൂടുതല്‍ ഫോക്കസ് ചെയ്തത് എന്നതായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് മൂന്നു നായകന്‍മാര്‍ക്കൊപ്പം കത്രീനയെ ആരാണ് ശ്രദ്ധിക്കുക എന്ന് രോഹിത് പറഞ്ഞു.

‘ബ്ലാസ്റ്റ് സീനില്‍ കത്രീനയുമുണ്ട്. കുറച്ചു കൂടി ക്ലോസ് ആയി നോക്കിയാല്‍ കത്രീന കണ്ണു ചിമ്മുന്നത് കാണാം. നാലാമത്തെ ടേക്ക് കഴിഞ്ഞപ്പോള്‍ അവര്‍ വന്ന് ചോദിച്ചു ഒരു ടേക്ക് കൂടി എടുക്കാന്‍ കഴിയുമോയെന്ന്. കത്രീനയോട് ഞാന്‍ പറഞ്ഞു, അതില്‍ നിങ്ങളെയാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല’എന്ന് രോഹിത് ഷെട്ടി പറഞ്ഞ ഈ കാര്യമാണ് കത്രീന ആരാധകരെ ദേഷ്യത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!