നവാഗതനായ ഷാനില്‍ ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘അവിയല്‍’. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഒരു ലക്ഷത്തിലധികം വ്യൂസുമായി യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ പതിനൊന്നാമതായി തുടരുകയാണ് ഈ ചിത്രത്തിന്റെ ട്രെയ്ലര്.
ചിത്രത്തിന്റെ കഥയെക്കുറിച്ചോ ജോജുവിന്റെയോ അനശ്വരയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ ഒരു സൂചനകളും തരാതെ ആകാംക്ഷ ജനിപ്പിപ്പിച്ചാണ് അണിയറക്കാര്‍ ടീസര്‍ ഇറക്കിയിരിക്കുന്നത്.