”ഇവർ സംസാരിക്കുമ്പോൾ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്‌” പ്രതിപക്ഷ നേതാവിനെ വിമർശിച്ച് നിർമാതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ

കോവിഡ്-19നെതിരെ അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും ശക്തമായ നടപടികളിലൂടെ കേരളം മുന്നോട്ട് പോകുകയാണ്. അതിനെല്ലാം വഴികാട്ടിയായി മുന്നിൽ തന്നെ നിൽക്കുന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. മന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിക്ക് മീഡിയ മാനിയയാണെന്നു കുറ്റപ്പെടുത്തിയിരുന്നു.

ഈ വിഷയത്തിൽ ഇപ്പോൾ പ്രതിപക്ഷ നേതാവിനെ വിമർശിച്ച് നിർമാതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ രംഗത്ത് വന്നിരിക്കുകയാണ്.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്;;

ഇവർ സംസാരിക്കുമ്പോൾ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്‌. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങൾ. പറയുന്നത്‌ വസ്തുതകൾ. നിറയുന്നത്‌ കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്‌, ഒന്നായി തീരുന്ന വാക്കും പ്രവർത്തിയും. അവരിലൂടെ സംസാരിക്കുന്നത്‌ അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്‌. അവർക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്‌ധിക്കുന്നത്‌ കാണാം. റ്റീച്ചറെ കാണുകയും കേൾക്കുകയും ചെയ്യുന്നവർ, നിങ്ങളേയും കാണുന്നുണ്ട്‌, കേൾക്കുന്നുണ്ട്‌. അവർ പറയാതെ പറയുന്നുണ്ട്‌, ” He mistimes even attention seeking.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!