ബോളിവുഡ് നടി കങ്കണ റണോട്ടിന്റെ സഹോദരിയാണ് രംഗോലി ചന്ദല്‍. ബോളിവുഡിലെ എല്ലാ നായികമാരെയും ചലഞ്ച് ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രംഗോലി. രംഗോലിയുടെ പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
”എന്റെ തുറന്ന വെല്ലുവിളി, കങ്കണ ഒഴികെയുള്ള മറ്റേതെങ്കിലും നടിക്ക് 60-70-80-100 കോടി ബജറ്റിന് മുകളിലുള്ള ഒരു സിനിമ എടുക്കാന്‍ കഴിയുമോ …. ??? നിങ്ങള്‍ എനിക്ക് നിയമാനുസൃതമായ പേര് നല്കിയാല് കങ്കണ എന്നെന്നേക്കുമായി അഭിനയിക്കുന്നത് നിര്‍ത്തും” എന്നാണ് ആ പോസ്റ്റിൽ പറയുന്നത്.