ഹോളിവുഡ് താരത്തിന് കൊറോണയെന്ന് വ്യാജപ്രചാരണം

ഹാരി പോട്ടര്‍ സീരീസുകളിലൂടെ വളരെയേറെ ശ്രദ്ധേയനായ താരമാണ് ഡാനിയേല്‍ റാഡ്ക്ലിഫ്. ഈ താരത്തിന് കൊറോണയെന്ന് വ്യാജ വാർത്ത നടത്തിയിരിക്കുകയാണ്. ബി .ബി.സി ബ്രേക്കിങ് ന്യൂസ് എന്ന പേരിലുള്ള ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വ്യാജ വാര്‍ത്ത പുറത്തുവന്നത്.

ഡാനിയല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖന്‍ അദ്ദേഹമാണെന്നുമുള്ള വാർത്തയാണ് വ്യാജ ട്വീറ്റ് പ്രചരിച്ചത്. ബിബിസിയുടെ ലോഗോയോടു കൂടിയ ട്വീറ്റ് വലിയതോതില്‍ പ്രചരിക്കപ്പെട്ടതോടെയാണ് താരത്തിന്റെ മാനേജര്‍ ഈ കാര്യവുമായി രംഗത്തെത്തിയത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!