”ഞാന്‍ ഇതുവരെ പ്രണയബന്ധത്തില്‍ ചതിവ് കാണിച്ചിട്ടില്ല. ഞാന്‍ വിഢ്ഡിയാവുകയാണെങ്കില്‍ പിന്നെന്തിനാണ് ആ ബന്ധം”- വെളിപ്പെടുത്തലുമായി ബോളിവുഡ് താരം

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ദീപിക പദുക്കോൺ. വിവാഹത്തിന് മുന്നേ തനിക്ക് ജീവിതത്തിൽ ഒരുപാട് മാനസിക പിരിമുറുക്കം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം.

വിവാഹത്തിന് മുന്നേ രണ്‍ബീര്‍ കപൂറായിരുന്നു താരത്തിന്റെ കാമുകന്‍. തന്റെ ആദ്യത്തെ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നു എന്നും രണ്ടാമതൊരു അവസരത്തിനായി കരഞ്ഞു യാചിച്ചിരുന്നതായിട്ടും പറയുകയാണ് ദീപിക.

”എന്നെ സംബന്ധിച്ചിടത്തോളം ലൈംഗികബന്ധം വെറും ശാരീരികബന്ധമല്ല. അതില്‍ വികാരങ്ങളുമുണ്ട്. ഞാന്‍ ഇതുവരെ പ്രണയബന്ധത്തില്‍ ചതിവ് കാണിച്ചിട്ടില്ല. ഞാന്‍ വിഢ്ഡിയാവുകയാണെങ്കില്‍ പിന്നെന്തിനാണ് ആ ബന്ധം. സിങ്കിളായി ഇരിക്കുകയല്ലേ നല്ലത്.”

”മുമ്പ് ഞാന്‍ ഒരുപാട് വേദനിച്ചു. അവന്‍ രണ്ടാമത് ഒരു അവസരത്തിനായി യാചിച്ചു. എന്റെ ചുറ്റുമുള്ള എല്ലാവരും പറയുന്നുണ്ടായിരുന്നു അവന്‍ ചതിക്കുകയാണെന്ന്. പിന്നീട് ഞാനവനെ കൈയ്യോടെ പിടികൂടി” എന്ന് ദീപിക ഒരു അഭിമുഖത്തിനിടെ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!