മലയാളചിത്രത്തിലൂടെ ഹൃദയം കീഴടക്കിയ ഒരേ ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. കാലങ്ങള്‍ക്ക് ശേഷവും അഭിനയലോകത്ത് തിളങ്ങി നില്കുന്ന നായിക കൂടിയാണ് മഞ്ജു വാര്യർ.
‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും അവിടെത്തെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. മഞ്ജുവാര്യർ ഷെയർ ചെയ്ത പുതിയ ഫോട്ടോയാണ് ആരാധകരുടെ ഇഷ്ടം കവർന്നെടുത്തത്. ദിവസം കഴിയുംതോറും ഇതെങ്ങനെയാണ് ചെറുപ്പമാകുന്നത്, പ്രായം റിവേഴ്സ് ഗിയറിലാണല്ലേ എന്നിങ്ങനെയുള്ള കമന്റുകളുമായി ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്.