അക്ഷയ് കുമാർ ചിത്രം ‘സൂര്യവൻഷി’ റിലീസ് മാറ്റിവെച്ചു

ബോളിവുഡ് താരം അക്ഷയ് കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂര്യവൻഷി’. ഈ ചിത്രം 2020 മാർച്ച് 24-ന് പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കോവിഡ് 19 ഭീഷണി ഉള്ളതുകൊണ്ട് ചിത്രത്തിൻറെ റിലീസ് തീയതി മാറ്റി. പുതിയ തീയതി പുറത്തുവിട്ടില്ല.

അക്ഷയ് കുമാർ ഈ ചിത്രത്തിൽ ഒരു പോലീസ് ഓഫിസറായിട്ടാണ് വരുന്നത്. കരൺ ജോഹറും, രോഹിത് ഷെട്ടിയും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!