ലാലേട്ടനെ കുറിച്ച് പൃഥ്വി മനസുതുറക്കുന്നു….

ഒരു സൂപ്പർ സ്‌റ്റാർ എന്ന നിലയിൽ മോഹൻലാൽ അർഹിക്കുന്ന ഒരു സിനിമ തന്നെയായിരിക്കും എമ്പുരാനിലൂടെ ഞാൻ ലാലേട്ടന് തിരികെ നൽകുക എന്ന് പൃഥ്വിരാജ് പറയുന്നു. ലാലേട്ടനെ ഡയറക്‌ട് ചെയ്‌തതിൽ പിന്നെ അഭിനയിക്കുന്ന സെറ്റുകളിലെല്ലാം താൻ ഭയങ്കര ഡിഫറന്റാണല്ലോ എന്ന് പലരും പറയാറുണ്ട്. ദാറ്റ് ബികോസ് ഒഫ് ഹിം. കാരണം ലൂസിഫർ ഡയറക്‌ട് ചെയ്‌തപ്പോഴാണ് എനിക്ക് മനസിലായത് ഹൗ ഷുഡ് ആൻ ആക്‌ടർ ബി വിത്ത് ദ മേക്കർ’ എന്ന്. ലാലേട്ടൻ തനിക്ക് തന്ന ട്രസ്‌റ്റും ലിബേർട്ടിയുമാണ് തന്നെ വച്ച് സിനിമയെടുക്കുന്ന മേയ്‌ക്കേഴ്‌സിന് ഇനി നൽകുക എന്നും പൃഥ്വി പറയുന്നുണ്ട്. ഒരു അവാർഡ് നിശയിലായിരുന്നു താരം തന്റെ മനസുതുറന്നത്

പൃഥ്വിരാജിന്റെ വാക്കുകൾ-

2019ൽ ഏറ്റവുമധികം ജനപ്രീതി നേടിയ, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ പോയി കണ്ട സിനിമയുടെ സംവിധായകൻ ഞാൻ ആണെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഞാനൊരു സംവിധായകനായതിന് പിന്നിലെ ഏറ്റവും വലിയ കാരണക്കാരൻ മുരളി ഗോപിയാണ്. അദ്ദേഹമാണ് മനസിലെ വലിയൊരു ചിന്ത പറയുന്നതും, രാജു ഡയറക്‌ട് ചെയ്യുമോ എന്ന് എന്നോട് ചോദിക്കുന്നതും. അന്ന് രാത്രി ഞാൻ അറിയാതെ, മുരളി ശ്രീ ആന്റണി പെരുമ്പാവൂരിനെ വിളിക്കുകയായിരുന്നു. അദ്ദേഹം ഒരു അഭിപ്രായം ഫോണിൽ കൂടി പറയുകയല്ല ചെയ‌്തത്. നെക്‌സ്‌റ്റ് ഡേ ഹൈദരാബാദിലേക്ക് നേരിട്ട് വന്ന് എന്നെ കാണുകയായിരുന്നു. ‘നമ്മൾ ഈ സിനിമ ചെയ്യുന്നു, പക്ഷേ ഒരു മിനിട്ട്’ എന്നു പറഞ്ഞ് അവിടെ വച്ച് ഫോൺ വിളിച്ച് ലാലേട്ടനെ കണക്‌ട‌് ചെയ്‌തു. ‘സാർ ഇത് പൃഥ്വിരാജ് ഡയറക്‌ട് ചെയ്യും’. ലാലേട്ടന്റെ റിയാക്ഷൻ ‘എന്താ…’ എന്നാകാമെന്നാണ് ഞാൻ വിചാരിച്ചത്. ലാലേട്ടൻ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് ‘ആ കുട്ടി അത് ചെയ്യുവാണെങ്കിൽ നമുക്ക് ഉടനെ ചെയ്യാം’ എന്നാണ് പറഞ്ഞത്. അങ്ങനെ 12 മണിക്കൂറിനുള്ളിൽ സംവിധയകനായ ആളാണ് ഞാൻ.ലാലേട്ടൻ എനിക്ക് തന്ന ഒരു ട്രസ്‌റ്റുണ്ട്. മലയാള സിനിമയിലെ ഏറ്റവും വില കൂടിയ ഒന്ന് ഇന്നത്തെ കാലത്ത് മോഹൻലാൽ എന്ന നടന്റെ സമയമാണ്. ആ സമയം ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ച് എനിക്ക് തന്നു. എന്നോട് പലരും ചോദിച്ചിട്ടുണ്ട്, ലാലേട്ടനെ ഡയറക്‌ട് ചെയ്‌തതിൽ പിന്നെ ഞാൻ ഭയങ്കര ഡിഫറന്റാണല്ലോ അഭിനയിക്കുന്ന സെറ്റുകളിലെന്ന്. ദാറ്റ് ബികോസ് ഒഫ് ഹിം. കാരണം ലൂസിഫർ ഡയറക്‌ട് ചെയ്‌തപ്പോഴാണ് എനിക്ക് മനസിലായത് ഹൗ ഷുഡ് ആൻ ആക്‌ടർ ബി വിത്ത് ദ മേക്കർ’ (സംവിധായകനോട് ഒരു നടൻ എങ്ങനെ ആയിരിക്കണം) എന്ന്. ലാലേട്ടൻ എനിക്ക് തന്ന ട്രസ്‌റ്റും ലിബേർട്ടിയുമാണ്, ഞാൻ ഇനി എന്നെ വച്ച് സിനിമയെടുക്കുന്ന മേയ്‌ക്കേഴ്‌സിന് നൽകുക. ഒരു സൂപ്പർ സ്‌റ്റാർ അർഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും എമ്പുരാനിലൂടെ ലാലേട്ടന് ഞാൻ തിരികെ നൽകുക’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!