പി. എസ്. മിത്രൻ സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ ഹീറോ ഈ ചിത്രത്തെ തെലുങ്കിൽ ‘ശക്തി ‘എന്ന പേരിൽ മാർച്ച് 20ന് പ്രദർശനത്തിന് എത്തുകയാണ്. ചിത്രത്തിൽ ശിവകാർത്തികേയൻ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, അഭയ് ഡിയോൾ, ഇവാന എന്നിവരാണ് പ്രധാന വേഷങ്ങളിൽ വരുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ എത്തി.
ജോർജ്ജ് സി. വില്യംസ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ . ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് യുവൻ ശങ്കർ രാജ ആണ്. ഇരുമ്പു തിരയിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച ശേഷം സംവിധായകൻ പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രംകൂടിയാണ്.