കൊറോണ വൈറസ് തീവ്രമായ ജാഗ്രത പുലര്‍ത്തുന്ന പശ്ചാത്തലത്തിൽ മഞ്ജു വാരിയര്‍ ബിജുമേനോന് ചിത്രമായ ‘ലളിതം സുന്ദര’ത്തിന്റെ ഷൂട്ടിങ് താല്കാലികമായി നിർത്തിവെച്ചേക്കുകയാണ്. മധു വാരിയര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ നിര്‍മാതാവും മഞ്ജു വാരിയര്‍ ആണ്.
മുന്നേ മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ ചിത്രീകരണവും കൊറോണ ജാഗ്രതയുടെ ഭാഗമായി നിർത്തി. സംസ്ഥാനത്ത് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ഷൂട്ടിങ് തുടരുന്ന കാര്യത്തില്‍ സംവിധായകനും നിര്‍മാതാവും തീരുമാനം എടുക്കട്ടെയെന്നാണ് ഫെഫ്കയുടെ തീരുമാനം.
കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ കപ്പേള, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനവും തിയറ്ററുകള്‍ അടച്ചതോടെ നിർത്തി..