കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി അറിയിച്ചു. കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികള്‍ നടത്തുന്നുള്ളു എന്ന് ഉത്തര ഉണ്ണി ഇന്‍സ്റ്റാഗ്രാമില്‍ കുടി പങ്കുവെക്കുന്നു,
ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും പറയുകയാണ് ഉത്തര വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും താരം നടത്തിട്ടുണ്ട്