ആ​ഗോ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി കൊ​റോ​ണ

മും​ബൈ : ആ​ഗോ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ ഒന്നടങ്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കി കൊ​റോ​ണ. മോ​ളി​വു​ഡ്, ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് എന്നിങ്ങനെയുള്ള തീ​യ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തെ മു​ഴു​വ​ന്‍ കൊ​റോ​ണ വൈ​റ​സ് പി​ടി​ച്ചു​ല​ച്ചു​ കഴിഞ്ഞിരിക്കുകയാണ്. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പ്രതിരോധത്തിന്റെ ഭാഗമായി സി​നി​മ​ക​ളു​ടെ റി​ലീ​സ് മാറ്റിയിരുന്നു. ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗി​നെ​യും കൊ​റോ​ണ നല്ലപോലെ ബാ​ധി​ച്ചിരിക്കുകയാണ്.

കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ മു​ന്‍​ക​രു​ത​ല്‍ എ​ന്ന രീ​തി​യി​ല്‍ തന്നെ ഈ ​മാ​സം ഒ​ടു​വി​ല്‍ വ​രെ തീ​യ​റ്റ​റു​ക​ള്‍ അടച്ചിട്ടിരിക്കുകയാണ്. മാ​ര്‍​ച്ചി​ല്‍ റിലീസ് ചെയ്യാനിരുന്ന മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ‘, ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ‘കി​ലോ​മീ​റ്റേ​ഴ്സ് ആ​ന്‍​ഡ് കി​ലോ​മീ​റ്റേ​ഴ്സ്’, വാ​ങ്ക് എ​ന്നീ സി​നി​മ​ക​ളു​ടെ റി​ലീ​സ് മാറ്റി.

ജ​യിം​സ് ബോ​ണ്ട് പ​രമ്പ​ര​യി​ല്‍ ഡാ​നി​യ​ല്‍ ക്രെ​യ്ഗ് നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന നോ ​ടൈം ടു ​ഡൈ​യു​ടെ​യും റി​ലീ​സ് മാറ്റി. ഡി​സ്‌​നി​യു​ടെ മ്യു​ല​ന്‍, ദി ​ന്യൂ മു​ട്ട​ന്‍റ്സ്, ആ​ന്‍റ്ലേ​ഴ്‌​സ് എ​ന്നീ സി​നി​മ​ക​ളു​ടെ​യും റി​ലീ​സ് മാറ്റിവെച്ചു . ഹോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം ടോം ​ഹാ​ങ്ക്‌​സ് കൊ​റോ​ണ ബാ​ധി​ച്ച്‌ ക്വാ​റ​ന്‍റൈ​നി​ല്‍ ആണ്.

ഇ​ര്‍​ഫാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​കു​ന്ന അ​ന്‍​ഗ്രേ​സി മീ​ഡി​യം റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് ഒ​രു ദി​വ​സം മു​മ്പാ​ണ് തീ​യ​റ്റ​റു​ക​ള്‍ മാ​ര്‍​ച്ച്‌ 31 വ​രെ അ​ട​ച്ചി​ടാ​ന്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഉത്തരവ് നൽകുകയായിരുന്നു.

അ​ക്ഷ​യ് കു​മാ​ര്‍, അ​ജ​യ് ദേ​വ്ഗ​ണ്‍, ര​ണ്‍​വീ​ര്‍ സിം​ഗ് എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​ര്യ​വ​ന്‍​ശി​യും കൊ​റോ​ണ പേ​ടി​യി​ല്‍ റി​ലീ​സ് മാറ്റി. മാ​ര്‍​ച്ച്‌ 24 നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് തീരുമാനിച്ചിരുന്നത്. ഈ ഒരു അവസ്ഥ ആഗോള സിനിമ വ്യവസായത്തെ മുഴുവനായിട്ടുതന്നെ ബാധിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!