‘നമുക്ക് ഒരാളുമായി പ്രണയമുണ്ടങ്കിൽ അത് മറ്റുള്ളവരില്‍നിന്ന് മറയ്ക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വിവാഹം എങ്ങനെ മറച്ചു വയ്ക്കാനാകും’- വെളിപ്പെടുത്തലുമായി അനുഷ്ക ഷെട്ടി

ഹൈദരാബാദ്: നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെതന്നെ സോഷ്യൽ മീഡിയ അടക്കം വൈറലായികൊണ്ടിരുന്നു. സംവിധായകന്‍ പ്രകാശ് കൊവേലമുടിയുമായി അനുഷ്കയുടെ വിവാഹം ഉറപ്പിച്ചു എന്നായിരുന്നു വാർത്തകൾ.

എന്നാല്‍ ഇപ്പോൾ ഈ വാർത്തകൾ കള്ളമാണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് അനുഷ്ക. ഒരു അഭിമുഖത്തിനിടെയാണ് അനുഷ്‌ക ഈ കാര്യം വെളിപ്പെടുത്തുന്നത്.

‘എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്. നിങ്ങള്‍ ഒരാളെക്കുറിച്ച് എഴുതുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച് ആലോചിക്കണം.ഇതൊന്നും സത്യമല്ല. ഗോസിപ്പുകള്‍ എന്നെ ബാധിക്കാറില്ല. എന്റെ വിവാഹം മറ്റുള്ളവര്‍ക്ക് ഒരു വിഷയമാകുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസ്സിലാകുന്നില്ല. നമുക്ക് ഒരാളുമായി പ്രണമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍നിന്ന് മറയ്ക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വിവാഹം എങ്ങനെ മറച്ചു വയ്ക്കാനാകും. എനിക്ക് എന്റേതായ ഒരിടമുണ്ട്. അതില്‍ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല. വിവാഹം പവിത്രമായ ഒരു ബന്ധമാണ്. അതുകൊണ്ടു തന്നെ ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഒരിക്കലും മറച്ചുവച്ചാകില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എന്നോട് ചോദിക്കാം. ഉത്തരം പറയാന്‍ ഞാന്‍ തയ്യാറാണ്’- അനുഷ്‌ക പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!