മുംബൈ: ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ വരുന്നു. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍ ഇന്ത്യയെ വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുത്തു അതുകൊണ്ടാണ് ഈ മാറ്റം. ഹോട്ട്സ്റ്റാർ ഇനി മുതല്‍ ‘ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍’ എന്ന പേരിലാവും ഇനി അറിയപ്പെടുക. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ് ഹോട്ട്സ്റ്റാറിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയിട്ടാണ് അപ്ഡേറ്റ് ചെയ്യപ്പെട്ടത്.
ഈ ലോഗോയിലും മാറ്റം ഉണ്ട്. പുതിയ രൂപകല്പന ഹോട്ട്സ്റ്റാറിന്റെ വെബ്സൈറ്റില്‍ തെളിഞ്ഞിട്ടില്ല. ഡിസ്നി പ്ലസ് ഉള്ളടക്കങ്ങള്‍ ഹോട്ട്സ്റ്റാറിന്റെ എല്ലാ പതിപ്പുകളിലും ലഭിക്കുന്നുണ്ട്. ഹോട്ട്സ്റ്റാറിന്റെ പഴയ വിഐപി, പ്രീമിയം സബ്സ്ക്രിപ്ഷന് പ്ലാനുകള്‍ തന്നെയാണ് ഇപ്പോഴും.