ചെന്നൈ : നികുതി വെട്ടിപ്പ് കേസില്‍ നടന് വിജയ്ക്ക് ക്ലീന്‍ ചീറ്റ് നൽകി ആദായ നികുതി വകുപ്പ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതിവകുപ്പ് അറിയിക്കുകയുണ്ടായി. ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതി നൽകിയെന്ന് ഐടി വ്യക്തമാക്കി.
വിജയ്യുടെ വീട്ടില്‍ ഐടി വകുപ്പ് സീല്‍ ചെയ്ത അഞ്ച് മുറികളും തുറന്നു നൽകിയിരുന്നു. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ വിജയ്യെ കസ്റ്റഡിയിലെടുത്തത് വിവാദത്തിനു കാരണമായിരുന്നു. വിജയ്യുടെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണ് റെയ്ഡ് നടക്കാനുള്ള കാരണമെന്ന് ആരോപണം ഉണ്ട്.